തിരുവള്ളൂർ ശാന്തിനികേതനിൽ സ്ത്രീശാക്തീകരണ സെമിനാർ

Saturday 20 November 2021 12:27 AM IST
ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ സ്ത്രീശക്തി സെമിനാർ സബിത മണക്കുനി ഉദ്ഘാടനം ചെയ്യുന്നു

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ "സ്ത്രീശക്തി" സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പ്രസിദ കൂടത്തിൽ അദ്ധ്യക്ഷയായിരുന്നു. വടയക്കണ്ടി നാരായണൻ, എ കെ സക്കീർ, ഷാക്കിറ,നദ ഫാത്തിമ, ലജ ഷെറിൻ എന്നിവർ സംസാരിച്ചു.

പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ സ്ത്രീശാക്തീകരണത്തിൽ ഊന്നിയുള്ള ഒന്നാമത്തെ യൂണിറ്റിനെ ആസ്പദമാക്കിയായിരുന്നു സെമിനാർ. ഫിദ ഷെറിൻ, പി അശ്വിൻ, ഹഫീഫ ബഷീർ, ഫർഹ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അഹ്സന, കെ.എം ബാസിമ, ഷതീദ മുംതാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement