ട്രെയിനുകൾ നാളെ മുതൽ പഴയപടി

Friday 19 November 2021 11:43 PM IST

തിരുവനന്തപുരം:നാളെ മുതൽ എല്ലാ ട്രെയിനുകളും കൊവിഡിന് മുമ്പ് നടത്തിയിരുന്നതുപോലെ സർവീസ് നടത്തും. പഴയ നിരക്കിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം.

  • ദീർഘദൂര സർവീസുകളിൽ റിസർവേഷൻ ഇല്ലാത്ത കോച്ചുകളും
  • സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാം.
  • മുതിർന്ന പൗരൻമാർക്ക് യാത്രാ സൗജന്യം
  • സീസൺ ടിക്കറ്റിലും പഴയതുപോലെ യാത്ര.
  • സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ മാത്രം അധികനിരക്ക്
  • കൂടുതൽ ബുക്കിംഗ് കൗണ്ടറുകൾ
  • ടിക്കറ്റ് പരിശോധന കർശനം
  • പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറയ്ക്കും. നിലവിൽ 50 രൂപ
  • ഏറനാടിലും പരശുറാമിലും,കോയമ്പത്തൂർ- ഇന്റർ സിറ്റിയിലും ആറ് ജനറൽ കോച്ചുകൾ
  • പാലരുവിയിൽ നാല് ജനറൽ കോച്ചുകൾ

Advertisement
Advertisement