റാങ്ക് ജേതാക്കളെ അനുമോദിച്ചു

Saturday 20 November 2021 12:49 AM IST
അനുമോദനയോഗം റിട്ട. ഡെപ്യൂട്ടി കളക്ടറും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന എം.വി. സോമനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: വ്യാസ വിദ്യാനികേതൻ വിദ്യാലയ സമിതിയുടെ ആഭിമുഖ്യത്തിൽ റാങ്ക് ജേതാക്കളായ പൂർവ വിദ്യാർത്ഥിനികളെ അനുമോദിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും എം.എസ്.സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജിയിൽ ഒന്നാംറാങ്ക് നേടിയ ഗോപിക ജയരാജ്, കോഴിക്കോട് സർവകലാശാലയിൽ നിന്നും ബി.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാംറാങ്ക് നേടിയ കെ.കെ. അശ്വതി, കോഴിക്കോട് സർവകലാശാല ബികോം പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ എൻ. രത്ന എന്നിവരെയാണ് അനുമോദിച്ചത്. അനുമോദന യോഗം റിട്ട. ഡെപ്യൂട്ടി കളക്ടറും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന എം.വി.സോമനാഥൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ റിട്ട. പ്രൊഫ. എം.കെ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനികൾക്കുള്ള ഉപഹാരം എം.വി. സോമനാഥൻ സമ്മാനിച്ചു. കെ. ഹരീന്ദ്രകുമാർ, രഘുനാഥ്, അഡ്വ.കൊച്ചു നാരായണൻ, ഡോ. ലേഖ എന്നിവർ പങ്കെടുത്തു.