വിജയദീപം തെളിച്ച് യൂത്ത് കോൺഗ്രസ്

Saturday 20 November 2021 1:00 AM IST
കർഷക സമരത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് മണ്ഡലം കമ്മിറ്രികളുടെ നേതൃത്വത്തിൽ മയ്യനാട്ട് വിജയദീപം തെളിക്കുന്നു

കൊല്ലം: കർഷക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മയ്യനാട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മയ്യനാട്ട് നടത്തിയ പ്രകടനവും ഐക്യദാർഢ്യ സദസും വിജയദീപം തെളിക്കലും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. പി.ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ബി. ശങ്കരനാരായണപിള്ള, വിപിൻ വിക്രം, റാഫേൽ കുര്യൻ, മയ്യനാട് സുനിൽ, പ്രമോദ് തിലകൻ, ലീനലോറൻസ്, ഷമീർ വലിയവിള, ഉമേഷ് മയ്യനാട്, വിപിൻ ജോസ്, ബോബൻ പുല്ലിച്ചിറ, സുധീർ കൂട്ടുവിള, സാംസൻ തോമസ് എന്നിവർ സംസാരിച്ചു.