മണ്ണാർക്കാട് നഗരത്തിൽ ഗതാഗത പരിഷ്‌കരണം

Saturday 20 November 2021 1:07 AM IST
മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിൽ 15 ദിവസത്തിനുള്ളിൽ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കോടതിപ്പടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കും. ഡിവൈഡർ വയ്ക്കാതെ തന്നെ അതിനുള്ള നടപടി ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് യോഗത്തിൽ പറഞ്ഞു.

നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെ ഇപ്പോൾ റോഡിന്റെ ഇരുഭാഗത്തും നടപ്പാതയുണ്ട്. റോഡിലിറങ്ങാതെ ഈ നടപ്പാതയിലൂടെ തന്നെ സഞ്ചരിക്കാൻ കാൽനടയാത്രക്കാർ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ഇതിനായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ബസുകൾക്കും ഓട്ടോറിക്ഷകൾക്കും മാത്രമായി പ്രത്യേകയോഗം വിളിക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.

നിയന്ത്രണം

അനധികൃത ഓട്ടോറിക്ഷകൾ

ബസുകളുടെ അനധികൃത സ്റ്റോപ്പ്

വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്

അമിത വേഗത