രാജ്യത്തെ ആദ്യ ലൈഫ് സർക്കിൾ ബിൽഡറായി അസറ്റ് ഹോംസ്

Saturday 20 November 2021 3:14 AM IST

കൊച്ചി: വിവിധ പ്രായക്കാരുടെ വ്യത്യസ്ത അഭിരുചികൾക്കിണങ്ങുന്ന നൂതന പാർപ്പിടപദ്ധതിയുമായി അസറ്റ് ഹോംസ് രാജ്യത്തെ ആദ്യ ലൈഫ് സർക്കിൾ ബിൽഡറാവുന്നു. അസറ്റിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച്

വിദ്യാർത്ഥികൾക്കും ബാച്ചിലേഴ്സിനും സെൽഫി ബ്രാൻഡിൽ തിരുവനന്തപുരത്ത് സിംഗുലർ ലിവിംഗ്, സാധാരണക്കാർക്കായി കാക്കനാട്ടും കോട്ടയത്തും ഡൗൺ-ടു-എർത്ത്, കണ്ണൂരും കോഴിക്കോട്ടും എക്സോട്ടിക്ക ലക്ഷ്വറി റെസിഡൻസസ്, കൊച്ചിയിൽ മുതിർന്ന പൗരന്മാർക്കായി യംഗ് അറ്റ് ഹാർട്ട് എന്നിങ്ങനെയാണ് ലൈഫ് സൈക്കിൾ പദ്ധതിയെന്ന് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു.

തിരുവനന്തപുരത്ത് ടെക്നോപാർക്കിനോട് അനുബന്ധിച്ച് ടോറസ് ഡെവലപ്പേഴ്സ് നടപ്പാക്കുന്ന ടോറസ് ഡൗൺടൗൺ പദ്ധതിയുടെ ഭാഗമായാണ് അസറ്റിന്റെ സിംഗുലർ ലിവിംഗ് വസതികൾ. ആലുവ രാജഗിരി ആശുപത്രിക്ക് സമീപമാണ് 360 അപ്പാർട്ട്മെന്റുകളുമായി യംഗ് അറ്റ് ഹാർട്ട്. പുതിയ പദ്ധതികൾ പരിചയപ്പെടുത്തുന്ന പരസ്യചിത്രത്തിലെ ബ്രാൻഡ് അംബാസഡർ പൃഥ്വിരാജ് ഉൾപ്പെടെ അഭിനേതാക്കളെല്ലാം അസറ്റ് ഹോംസിലെ താമസക്കാരാണ്.അസറ്റ് ഹോംസ് 15-ാം വാർഷികത്തിന്റെ ഭാഗമായി മൂന്നുവർഷത്തിനകം 10 ലക്ഷം ചതുരശ്ര അടിയിൽ 500 കോടി രൂപ വിലമതിക്കുന്ന 900 പാർപ്പിട യൂണിറ്റുകൾ പൂർത്തിയാക്കും.