സിന്ധുവും ശ്രീകാന്തും സെമിയിൽ

Saturday 20 November 2021 3:07 AM IST

ബാലി: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകളായ പി.വി സിന്ധുവും കെ.ശ്രീകാന്തും സെമി ഫൈനലിൽ കടന്നു. വനിതാ സിംഗിൾസ് ക്വാർട്ടറിൽ തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് രണ്ട് തവണ ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കിയ നിലവിലെ ലോകചാമ്പ്യൻ കൂടിയായ സിന്ധു സെമി ഉറപ്പിച്ചത്. മുപ്പത്തിയഞ്ച് മിനിട്ടിൽ 21-13, 21-10ന് സിന്ധു അനായാസം ജയിച്ചു കയറി. സെമിയില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയോ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോങ്ങോ ആയിരിക്കും സിന്ധുവിന്റെ എതിരാളി.

മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് ശ്രീകാന്ത് സെമി ഉറപ്പിച്ചത്. സ്കോർ: 21-7, 21-18