ഈങ്ങാപ്പുഴ - പരപ്പൻപാറ - പയോണ കോളനി റോഡ് നീളെ കുഴി

Sunday 21 November 2021 12:33 AM IST

പുതുപ്പാടി: അല്പം സർക്കസ് അറിയുന്നവർക്കേ ഈങ്ങാപ്പുഴ - പരപ്പൻപാറ- പയോണ കോളനി റോഡിൽ യാത്ര ചെയ്യാനാകു. അല്ലാത്തവർ റോഡിലുടനീളമുള്ള കുഴികളിൽ എവിടെയെങ്കിലും വീണതുതന്നെ.

പരപ്പൻപാറ മുതൽ പയോണ കോളനി വരെ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. പൊട്ടിപൊളിഞ്ഞു വലിയ കുഴികളായി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ.

ഈപ്രദേശത്തെ മൂന്ന് കോളനികളിലായുള്ള നൂറിൽപരം കുടുംബങ്ങളും ചുറ്റുവട്ടത്തുള്ള

നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന റോഡാണിത്. പുതുപ്പാടിയിലും പുറത്തുമുള്ള വിവിധ വിദ്യാലയങ്ങളിലായി പഠിക്കുന്ന രണ്ടായിരത്തിൽ പരം വിദ്യാർത്ഥികളും പ്രധാനമായും ആശ്രയിക്കുന്നത് ഈ വഴി തന്നെ. റോഡിനു വേണ്ട ഓവുചാലുകളോ മഴവെള്ളം ഒഴിവാക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്തതാണ് റോഡ് തകരാനുള്ള പ്രധാന കാരണം. പേരിനു രണ്ടു കലിങ്കുള്ളത് നിർമ്മാണത്തിലെ ആശാസ്ത്രീയത മുലം വർഷങ്ങളായി മണ്ണ് മൂടി കിടക്കുകയാണ്.
പലവട്ടം നാട്ടുകാർ ബന്ധപ്പെട്ടവരോട് പരാതിപെട്ടിട്ടും ഇന്നേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഈങ്ങാപ്പുഴയിലെ മുന്നൂറിൽപരം ഓട്ടോറിക്ഷാ തൊഴിലാളികളിൽ ഭൂരിഭാഗവും പ്രധാനമായും മലയോരമേഖലയിലെക്കുള്ള ഓട്ടത്തെ ആശ്രയിച്ചായിരുന്നു ഉപജീവനം. റോഡിന്റെ അവസ്ഥകാരണം അതും നിലച്ചമട്ടാണ്. കാരണം ഇതുവഴി വന്നാൽ വർക്ക്ഷോപ്പിലേയ്ക്കേ കിട്ടുന്ന വരുമാനം തികയൂ.


ഈ റോഡിലെ എം.ജി.എം സ്‌കൂളിനോട് ചേർന്നുള്ള പരപ്പൻപാറ പാലത്തിന്റെ അവസ്ഥയും മറിച്ചല്ല.
കൈവരികൾ തകർന്ന് കോൺക്രീറ്റുകൾ അടർന്നു പൊട്ടിപൊളിഞ്ഞ അപകടാവസ്ഥയിലാണ്.
അധികരികൾ എത്രയും പെട്ടന്ന് വേണ്ട നടപടികൾ സ്വീകരിച്ചില്ലങ്കിൽ നാട്ടുകാർ വലിയ പ്രക്ഷോപ പരിപാടികൾക്ക് തയാറെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Advertisement
Advertisement