ഇന്റേൺഷിപ് പ്രോഗ്രാം

Sunday 21 November 2021 12:17 AM IST

തിരുവനന്തപുരം:കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമനിയിൽ നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പഠനത്തോടൊപ്പം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമൻ ഭാഷാ പരിശീലനം നൽകും. പ്രായപരിധി 18 മുതൽ 26 വരെ. വിവരങ്ങൾക്ക് 7356522888, 7356553777