ഓൺലൈൻ വ്യാപാരം തുടങ്ങി

Sunday 21 November 2021 12:22 AM IST

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓൺലൈൻ വ്യാപാര പ്രവേശനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. കാക്കനാട് ആസ്ഥാനമായ ഓൺലൈൻ ഡെലിവറി ആപ്പ് സ്റ്റാർട്ടപ്പ് കമ്പനിയായ പെപ്കാർട്ടിന്റെ പങ്കാളിത്തത്തോടെയാണ് ഓൺലൈൻ വ്യാപാരം. ചടങ്ങിൽ പെപ്കാർട്ടിന്റെ ലോഗോ പ്രകാശനവും ഡെലിവറി വാഹനങ്ങളുടെ ഫ്ളാഗ് ഒഫും വി.ഡി.സതീശൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, ടി.ബി.നാസർ, എം,സി.പോൾസൺ, പെപ്കാർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽ ജോസഫ്, ഡയറക്ടർ ബിബിൻ എബ്രാഹം എന്നിവർ പങ്കെടുത്തു. ഡിസംബർ ഒന്ന് മുതൽ ഹോം ഡെലിവറി ആരംഭിക്കും.

Advertisement
Advertisement