സോഹൻ റോയിക്ക് ഇറ്റലിയുടെ ബഹുമതി

Sunday 21 November 2021 12:24 AM IST

തിരുവനന്തപുരം: ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകനും ഏരീസ് പ്ളക്‌സ് തിയേറ്റർ ഗ്രൂപ്പിന്റെ ഉടമസ്ഥനും സംവിധായകനുമായ ഡോ. സോഹൻ റോയ് ഇറ്റലിയിലെ 'നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ ' ബഹുമതിക്ക് അർഹനായി. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. സിനിമാലോകത്തിനും മാനവികതയ്‌ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. പ്രശസ്തമായ സാന്താ ക്രോസിന്റെ ബസിലിക്കയിലും ഫ്‌ളോറൻസിലെ പാലാജിയോ ഡി പാർട്ടെ ഗ്വെൽഫയിലുമായി നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ചു.

Advertisement
Advertisement