കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

Sunday 21 November 2021 12:31 AM IST

കാക്കനാട്∙ ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സമരത്തിനു മുമ്പിൽ കേന്ദ്ര സർക്കാർ മുട്ടു മടക്കിയതു പോലെ കോൺഗ്രസിന്റെ ഇന്ധന വില സമരത്തിനു മുമ്പിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കീഴടങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, സേവ്യർ തായങ്കേരി, പി.കെ.അബ്ദുൽ റഹ്മാൻ, എം.ബി.മുരളീധരൻ, ലാലി ജോഫിൻ, തൃക്കാക്കര നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ, ടി.എം.അബ്ദുൽ കരീം, കെ.എം.അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു.