സംവരണവിരുദ്ധമല്ല സാമ്പത്തിക സംവരണം: മുഖ്യമന്ത്രി

Sunday 21 November 2021 12:00 AM IST

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുന്നത് സംവരണവിരുദ്ധ നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു വിഭാഗത്തിന്റെയും സംവരണം അട്ടിമറിച്ചിട്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കുന്നത്. സർവേയിൽ പങ്കെടുക്കുന്നതിലോ ​ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലോ ഒരുവിധ സമ്മർദ്ദവും കുടുംബങ്ങളിലെ അംഗങ്ങളുടെ മേൽ ചെലുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ, ഇതിന്റെ പേരിൽ വിവാദമുണ്ടാക്കാനാണ് ശ്രമം. നിലവിലെ സംവരണം അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്. പട്ടികജാതി-വർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിലുള്ള സംവരണം ഇനിയും തുടരും. ജാതിഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂവെന്നും അതല്ല സാമ്പത്തികഘടകം മാത്രം അടിസ്ഥാനമാക്കിക്കാൽ മതിയെന്നും വാദങ്ങളുണ്ട്. സാമൂഹ്യ യാഥാർത്ഥ്യം കണക്കിലെടുത്താണ് സർക്കാരിന്റെ സമീപനം. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുകയാണ് പ്രധാനം. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, അവരെ പരസ്‌പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്‌ക്കെതിരായ പൊതുസമരനിരയാണ് ഉണ്ടാകേണ്ടത്. സംവരണേതര വിഭാഗത്തിലെ ഒരുവിഭാഗം പരമദരിദ്രരാണ്. ഇതാണ് പത്ത് ശതമാനം സംവരണമെന്നതിലേക്കെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. മന്ത്രി എം. വി. ഗോവിന്ദൻ ആശംസ നേർന്നു. കമ്മിഷൻ ചെയർമാൻ ജസ്‌റ്റിസ് എം.ആർ. ഹരിഹരൻ നായർ ആമുഖപ്രഭാഷണം നടത്തി. കമ്മിഷൻ അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള,​ എ.ജി. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.

മു​ന്നാ​ക്ക​ ​സ​ർ​വേ പ്ര​ഹ​സ​ന​മെ​ന്ന് എ​ൻ.​എ​സ്.​എ​സ്

കോ​ട്ട​യം​:​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​സാ​മ്പ​ത്തി​ക​മാ​യ​ ​പി​ന്നാ​ക്കാ​വ​സ്ഥ​ ​ക​ണ്ടെ​ത്താ​ൻ​ ​മൊ​ബൈ​ൽ​ ​ആ​പ്പ് ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സ​ർ​വേ​യ്ക്കെ​തി​രെ​ ​എ​ൻ.​എ​സ്.​എ​സ് ​മു​ഖ​പ​ത്രം​ ​സ​ർ​വീ​സ്.​ ​ഈ​ ​സ​ർ​വേ​ ​പ്ര​ഹ​സ​ന​മാ​യി​ ​അ​വ​സാ​നി​ക്കു​മെ​ന്ന് ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​യു​ന്നു.
യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് ​സ​ർ​വേ​ ​ന​ട​ത്ത​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു​ള്ള​ ​ക​ണ്ടെ​ത്ത​ലാ​ണ് ​മു​ന്നാ​ക്ക​ ​ക​മ്മി​ഷ​ന്റേ​ത്.​ ​ഇ​ത് ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ച് ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​ആ​ധി​കാ​രി​ക​ ​രേ​ഖ​യാ​യി​ ​മാ​റേ​ണ്ട​താ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​മ്മി​ഷ​ൻ​ ​നി​ല​പാ​ട് ​പു​നഃ​പ​രി​ശോ​ധി​ച്ച് ​സെ​ൻ​സ​സ് ​മാ​തൃ​ക​യി​ലു​ള്ള​ ​വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ​ ​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​മു​ഖ​പ​ത്രം​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.