നിയന്ത്രണം നീക്കി, സന്നിധാനത്ത് തിരക്കേറി

Sunday 21 November 2021 12:00 AM IST

ശ​ബ​രി​മ​ല​ ​:​ ​പ​മ്പാ​ന​ദി​യി​ലെ​ ​പ്ര​ള​യ​ഭീ​ഷ​ണി​ ​കാ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​മാ​റ്റി​യ​തോ​ടെ​ ​ശ​ബ​രി​മ​ല​യി​ൽ​ ​തി​ര​ക്കേ​റി.​ ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ഏ​ഴ​ര​മ​ണി​ക്കൂ​റോ​ളം​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ദ​ർ​ശ​നം​ ​മു​ട​ങ്ങി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​വെ​ളു​പ്പി​ന് 1.30​ ​മു​ത​ൽ​ ​രാ​വി​ലെ​ 9​ ​വ​രെ​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​ഭ​ക്ത​രെ​ ​വി​ട്ടി​ല്ല.
ശ​ക്ത​മാ​യ​ ​മ​ഴ​യി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​പ​മ്പ​യി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന് ​ആ​റാ​ട്ടു​ക​ട​വ് ​മു​ത​ൽ​ ​മ​ണ​പ്പു​റ​ത്തേ​ക്ക് ​വെ​ള്ളം​ ​ക​യ​റി​യി​രു​ന്നു.​ ​ക​ക്കി​ ​ഡാം​ ​തു​റ​ക്കു​ക​യും​ ​പ​മ്പാ​ ​ഡാ​മി​ൽ​ ​റെ​ഡ് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​പ്ര​വേ​ശ​നം​ ​വി​ല​ക്കി​യ​ത്.​ ​ഇ​തോ​ടെ​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​നി​ല​യ്ക്ക​ലി​ൽ​ ​കു​ടു​ങ്ങി.​ ​പ​മ്പ​യി​ലെ​ ​ഭീ​ഷ​ണി​ ​ഒ​ഴി​വാ​യെ​ന്ന് ​ശ​ബ​രി​മ​ല​ ​എ.​ ​ഡി.​ ​എം​ ​അ​ർ​ജ്ജു​ൻ​ ​പാ​ണ്ഡ്യ​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9​ ​ന് ​ശേ​ഷ​മാ​ണ് ​തീ​ർ​ത്ഥാ​ട​ക​രെ​ ​അ​യ​ച്ചു​തു​ട​ങ്ങി​യ​ത്.​ ​പ​തി​നൊ​ന്ന​ര​യോ​ടെ​ ​ആ​ദ്യ​ബാ​ച്ച് ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി.​ ​രാത്രി 10.30 വരെ 12,​345പേ​ർ​ ​മ​ല​ക​യ​റി.​ 19,678​ ​പേ​രാ​ണ് ​ഇ​ന്ന​ലെ​ ​വെ​ർ​ച്വ​ൽ​ക്യൂ​വി​ൽ​ ​ബു​ക്ക് ​ചെ​യ്തി​രു​ന്ന​ത്.​ ​സ്പോ​ട്ട് ​ബു​ക്കിം​ഗും​ ​ഉ​ണ്ട്.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​നി​ട​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തി​ര​ക്കാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ശ​നി​യാ​ഴ്ച​ ​ആ​യ​തും​ ​തി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ച്ചു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​മ്പ​യി​ലെ​ ​ജ​ല​നി​ര​പ്പ് 15​ ​സെ​ന്റി​മീ​റ്റ​റോ​ളം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​ഞു​ണു​ങ്ങാ​ർ​ ​സം​ഗ​മി​ക്കു​ന്ന​ ​ഭാ​ഗ​ത്ത് ​മ​ണ​പ്പു​റ​ത്തേ​ക്ക് ​വീ​ണ്ടും​ ​വെ​ള്ളം​ ​ക​യ​റി​യി​രു​ന്നു.​ ​ഉ​ച്ച​യോ​ടെ​ ​പ​മ്പാ​ ​ഡാ​മി​ന്റെ​ ​ര​ണ്ടു​ഷ​ട്ട​റു​ക​ൾ​ ​ഉ​യ​ർ​ത്തി.​ ​ഇ​ന്ന​ലെ​ ​മ​ഴ​ ​പെ​യ്യാ​തി​രു​ന്ന​ത് ​തീ​ർ​ത്ഥാ​ട​നം​ ​സു​ഗ​മ​മാ​ക്കി.