ദേവസ്വം ബോർഡിൽ ഈഴവാംഗം വേണം:ഡോ.ബിജു രമേശ്

Sunday 21 November 2021 12:09 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി ഈഴവ സമുദായാംഗത്തെ ഒഴിവാക്കി പുതിയ ഭരണസമിതി നിലവിൽ വന്നതിൽ ഡോ.പല്പു ഗ്ലോബൽ മിഷൻ പ്രതിഷേധിച്ചു.ആർ.ശങ്കർ മുതൽ എൻ.വാസുവരെ പ്രസിഡന്റായി വന്ന ദേവസ്വം ബോർഡ് ഭരണ സമിതിയിലെല്ലാം ഈഴവ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. ഇത്തവണത്തെ ഭരണ സമിതിയിൽ ഈഴവ പ്രാതിനിധ്യം മനഃപൂർവ്വം ഒഴിവാക്കിയതാണെന്നും അതിൽ സമുദായാoഗങ്ങൾക്ക് കടുത്ത അമർഷം ഉണ്ടെന്നും ഡോ. പല്പു ഗ്ലോബൽ മിഷൻ ചെയർമാൻ ഡോ.ബിജു രമേശ് പ്രസ്താവനയിൽ അറിയിച്ചു. കാലങ്ങളായി ജീവനക്കാരുടെ നിയമനത്തിലും മുന്നാക്ക വിഭാഗങ്ങൾക്കാണ് പ്രാതിനിധ്യം. റിക്രൂട്ട്മെന്റ് ബോർഡ് വന്നിട്ടും ഈ അവസ്ഥക്ക് മാറ്റം വന്നില്ല. അത് പരിഹരിക്കാൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണം. ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബിജു രമേശ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

Advertisement
Advertisement