ആദരിച്ചു

Saturday 20 November 2021 11:22 PM IST

പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ പ്രൊട്ടക്ഷൻ ഒഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ് അതോറിറ്റിയുടെ പ്ലാന്റ് ജിനോം സേവ്യർ ഫാർമർ അവാർഡ് ജേതാവായ പുല്ലൂപ്രം സ്വദേശി അങ്ങാടിയിൽ കടക്കേത്ത് വീട്ടിൽ റെജി ജോസഫിനെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ആദരിച്ചു. കേന്ദ്രം ചെയർമാൻ തോമസ് മാർ തിമഥെയോസ് എപ്പിസ്‌ക്കോപ്പ ഉപഹാരം നൽകി. കാർഡ് ഡയറക്ടർ റവ. ഏബ്രഹാം പി. വർക്കി അദ്ധ്യക്ഷത വഹിച്ചു. റവ. വിനോദ് ഈശോ, ഡോ. ഷാനാ ഹർഷൻ, ഡോ. സി.പി. റോബർട്ട് തുടങ്ങിയവർ പങ്കെടുത്തു.