സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ/പുതുക്കൽ

Saturday 20 November 2021 11:23 PM IST

പത്തനംതിട്ട : കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ജില്ലയിലെ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ, പുതുക്കൽ അപേക്ഷ 30 നകം അതാത് അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ സമർപ്പിക്കണം. www.lcas.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്‌ട്രേഷൻ, റിന്യൂവൽ ചെയ്യാം.

പത്തനംതിട്ട : ഫോൺ 04682223074, റാന്നി : 04735223141, അടൂർ: 04734225854, മല്ലപ്പളളി: 04692847910, തിരുവല്ല: 04692700035 . നിശ്ചിത തീയതിക്കകം പുതുക്കാത്തപക്ഷം 5000 രൂപ പിഴ ഈടാക്കും.