കാർഷിക നിയമം പിൻവലിച്ചത് കേന്ദ്രത്തിനേറ്റ പ്രഹരം: ആർ.എസ്.പി
Saturday 20 November 2021 11:25 PM IST
തിരുവനന്തപുരം: നിരവധി പേർ മരിച്ചിട്ടും മന്ത്രിപുത്രൻ വാഹനമുപയോഗിച്ച് 4 പേരെ കൊലപ്പെടുത്തിയിട്ടും കെടാത്ത സമരവീര്യവുമായി നടന്ന കർഷക സമരം മോദി സർക്കാരിന്റെ വിഭജനവാദത്തെ പൊളിച്ചടുക്കുന്നതായെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കോരിച്ചൊരിയുന്ന മഴയെയും മഞ്ഞിനെയും കേന്ദ്രസർക്കാരിന്റെ സകല മർദ്ദനമുറകളെയും അതിജീവിച്ച് സമരം വിജയപഥത്തിലെത്തിച്ച കർഷകരെ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിനന്ദിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഷിബു ബേബിജോൺ, ബാബു ദിവാകരൻ, കെ. സിസിലി, ഇല്ലിക്കൽ അഗസ്തി, അഡ്വ.ബി. രാജശേഖരൻ, പി.ജി. പ്രസന്നകുമാർ, അഡ്വ. ടി.സി.വിജയൻ, വി.ശ്രീകുമാരൻ നായർ, കെ.എസ്.സനൽകുമാർ, കെ.ചന്ദ്രബാബു, ഇടവനശേരി സുരേന്ദ്രൻ, എ.എം. സാലി എന്നിവർ സംസാരിച്ചു.