സൗജന്യ തേനീച്ച കൃഷി പരിശീലനം

Saturday 20 November 2021 11:26 PM IST

കൊടുമൺ : മാവേലിക്കര ഹോർട്ടികോർപ്പിന്റെ ആഭിമുഖ്യത്തിൽ കൊടുമൺ കൃഷിഭവന്റെയും ഗീതാഞ്ജലി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ഡിസംബർ 1, 2 തീയതികളിൽ കൊടുമണ്ണിൽ തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ തുടർന്ന് സർക്കാരിൽ നിന്ന് ലഭിക്കുന്ന 40% സബ്‌സിഡിയോടുകൂടിയ തേനീച്ചകോളനികളും അനുബന്ധ ഉപകരണങ്ങളും വാങ്ങി തേനീച്ചകൃഷി ചെയ്യുന്നവരായിരിക്കണം. കൊടുമൺ പഞ്ചായത്ത് പരിധിയിൽ താമസക്കാരായ കർഷ കർക്ക് മുൻഗണന ഉണ്ടായിരിക്കും.