പ്രതിഷേധവുമായി സി.പി.ഐ

Sunday 21 November 2021 12:17 AM IST

പരപ്പനങ്ങാടി: അരിയല്ലൂർ പരപ്പാൽ ബീച്ച് ടിപ്പുസുൽത്താൻ റോഡ് തകർന്ന് പരിസര പ്രദേശത്തെ വീടുകൾക്ക് കൂടി ഭീഷണിയായി തീരുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രക്ഷോഭത്തിലേക്ക്. 30 വർഷം മുമ്പ് കടലാമ സാന്നിദ്ധ്യം ഉണ്ടെന്ന കാരണത്താൽ കടൽഭിത്തി നിർമ്മിക്കാത്ത 250 മീറ്റർ നീളത്തിലാണ് തീരദേശ റോഡ് തകർന്നത് . എന്നാൽ സി.പി.ഐ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണത്തിന് അനുകൂല വിധി ഉണ്ടായതായി നേതാക്കൾ പറഞ്ഞു. ചില ഉദ്യോഗസ്ഥന്മാർ കള്ള സത്യവാങ്മൂലം നൽകിയതിനാലാണ് കടൽഭിത്തിയും റോഡ് നിർമ്മാണവും തടസപ്പെട്ടതെന്നും റോഡ് പുനർനിർമ്മാണത്തിനായി 2.65 കോടി രൂപ അനുവദിച്ചെന്ന് ചിലർ കള്ളപ്രചാരണം നടത്തിയെന്നും സി.പി.ഐ ആരോപിക്കുന്നു. ഈ മാസം 26ന് അരിയല്ലൂർ ജംഗ്ഷനിലാണ് ധർണ്ണ സമരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാക്കളായ കെ.പി.ബാലകൃഷ്ണൻ, എ.പി.സുധീശൻ, റുബീന വള്ളിക്കുന്ന്, സി.കുട്ടിമോൻ ,ഒ.കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

Advertisement
Advertisement