തൂത്തുവാരാൻ

Sunday 21 November 2021 4:45 AM IST

കൊൽക്കത്ത: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ആദ്യത്തെ രണ്ട് മത്സരവും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.രാഹുൽ ദ്രാവിഡ് ടീമിന്റെ പ്രധാന പരിശീലകനായും രോഹിത് ശർമ്മ ട്വന്റി-20 ക്യാപ്ടനായും ചുമതല ഏറ്രെടത്ത ശേഷം നടന്ന ആദ്യ പരമ്പരയിൽ തന്നെ ജയിക്കാനായത് ഇരുവർക്കും ടീമിനാകെയുംവ പുത്തനുണർവാകും. ഇന്ന് നടക്കുന്ന മത്സരം ജയിച്ച് പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യയുടെ ശ്രമം. മറുവശത്ത് ഒരു മത്സരമെങ്കിലും ജയിച്ച് മുഖം രക്ഷിക്കാനാണ് കിവികളൊരുങ്ങുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ രാത്രി 7 മുതലാണ് മത്സരം.

പരമ്പര നേടിക്കഴിഞ്ഞതിനാൽ യുവതാരങ്ങൾക്ക് ഇന്ത്യ അവസരം നൽകിയേക്കും. റുതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാൻ എന്നിവർ ഇന്ന് കളിച്ചേക്കും.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമത്സരത്തിനിറങ്ങിയ ഹർഷൽ പട്ടേൽ നിർണായകമായ രണ്ട് വിക്കറ്റ് സ്വന്തമാക്കി രണ്ടാം മത്സരത്തിലെ താരമായി.

Advertisement
Advertisement