റോഡ് ആക്സിഡന്റ് വിക്ടിംസ് റിമംബറൻസ് ഡേ
Monday 22 November 2021 2:52 AM IST
കൊല്ലം: മോട്ടോർ വാഹന വകുപ്പും ട്രാക്കും പൊലീസും സംയുക്തമായി റോഡ് ആക്സിഡന്റ് വിക്ടിംസ് റിമംബറൻസ് ഡേ ആചരിച്ചു. ചിന്നക്കട ബസ്ബെയിൽ നടന്ന ചടങ്ങിൽ കൊല്ലം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലു അനുസ്മരണ പ്രസംഗം നടത്തി. അപകടമരണത്തിൽ ഇരയായവരുടെ ചിത്രങ്ങൾക്കുമുമ്പിൽ ദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ.ടി.ഒയുമായ ആർ. ശരത്ചന്ദ്രൻ റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ട്രാക്ക് വോളന്റിയർമാർ ഡ്രൈവർമാർക്ക് ലഘുലേഖ വിതരണം ചെയ്തു. അപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളും അപകടത്തിൽ അംഗവൈകല്യം സംഭവിച്ചവരും ചടങ്ങിൽ പങ്കെടുത്തു. ട്രാഫിക് എസ്.ഐ എം. ഷഹാലുദീൻ, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ അജയകുമാർ, ട്രാക്ക് സെക്രട്ടറി ഡോ. ആതുരദാസ്, വൈസ് പ്രസിഡന്റ് സന്തോഷ് തങ്കച്ചൻ, അപകടത്തിൽ അംഗവൈകല്യം സംഭവിച്ച പ്രതാപൻ എന്നിവർ സംസാരിച്ചു.