വിദ്യാർത്ഥികൾ രാജ്യത്തിന്റെ നിർമ്മിതികളാണ്: പി.കെ നവാസ്

Monday 22 November 2021 12:06 AM IST
ക്യാമ്പസ് ക്യാംപ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു.

എടപ്പാൾ:വിദ്യാർത്ഥികൾ രാജ്യത്തിന്റെ നിർമിതികളാണെന്നും ഫാസിസത്തെ ചെറുത്ത് തോൽപിക്കാൻ പ്രതിജ്ഞബദ്ധരാണ് വിദ്യാർത്ഥികളെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. എം.എസ്.എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. എടപ്പാൾ ആയുർഗ്രീനിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ക്യാമ്പസിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികൾ പങ്കാളികളായി. നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ പിലാക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

Advertisement
Advertisement