മാപ്പിളപ്പാട്ട് പരിശീലനം ആരംഭിച്ചു

Monday 22 November 2021 12:20 AM IST
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി

മലപ്പുറം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയിൽ മൂന്ന് വർഷത്തെ മാപ്പിളപ്പാട്ട് റഗുലർ കോഴ്‌സ് രണ്ട്, മൂന്ന് വർഷ ക്ലാസുകൾ ആരംഭിച്ചു. അടുത്ത ഏപ്രിലിൽ ആരംഭിക്കുന്ന ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം,രണ്ടാം വർഷം ഹാർമോണിയം പരിശീലനം, അവസാന വർഷം അവതരണ പരിശീലനം എന്നിവയാണുള്ളത്. മുതിർന്നവർക്കായുള്ള ഒരു വർഷത്തെ മാപ്പിളപ്പാട്ട് കോഴ്‌സിലേക്കും മാപ്പിളകലാ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. ഫോൺ: 0483 2711432