കേരളകോൺഗ്രസ് ബി നേതൃയോഗം

Monday 22 November 2021 12:36 AM IST

റാന്നി: കേരള കോൺഗ്രസ് (ബി) രാഷ്ട്രീയ മുന്നേറ്റത്തിന്റെ പാതയിലാണെന്ന് റാന്നി നിയോജക മണ്ഡലം നേതൃയോഗം വിലയിരുത്തി. കർഷകസമരം വിജയിപ്പിച്ചവർക്ക് അഭിവാദ്യം അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മാത്യു ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: മഞ്ജു കെ. നായർ, സോണി വാഴക്കുന്നത്ത്, ലിനോ എബ്രഹാം, ബാബു ജോസഫ്, തോമസ് കുട്ടി വറുഗീസ്, കെ.കെ.സുമേഷ്, അനിഷ് വേഴക്കാട്ട്, ഒ.എസ്. അനിത, എം.ടി. ജോസഫ്, കെ.പി.രവീന്ദ്രൻ, തമ്പി പുന്നമൂട്ടിൽ,
എം.കെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement