സ്കൂളുകളിൽ ഷീ പാഡ് പദ്ധതിക്ക് തുടക്കം
Monday 22 November 2021 12:02 AM IST
ബാലുശ്ശേരി: വനിതാ വികസന കോർപ്പറേഷൻ തുടക്കമിട്ട സ്കൂളുകളിൽ നാപ്കിനുകൾ, ഇൻസിനറേറ്റർ ഷീ പാഡ് പദ്ധതിയുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിനാലൂർ ജി.യു.പി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി. എം .കുട്ടി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി മുഖ്യാഥിതിയായിരുന്നു. സഹീർ ഹരീഷ് ത്രിവേണി, വി.കെ അരവിന്ദാക്ഷൻ, സജിത ടി എം, സുഭജ കെ എന്നിവർ പ്രസംഗിച്ചു. സി.ഡി.പി.ഒ.
തസ്ലീന പദ്ധതി വിശദീകരിച്ചു.