കെ റെയിലിനായി കുടിയിറക്കൽ അനുവദിക്കില്ല: കെ.സുരേന്ദ്രൻ

Monday 22 November 2021 12:02 AM IST
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച കെ-റെയിൽ വിരുദ്ധ ബഹുജന പ്രക്ഷോഭം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : കെ റെയിലിനായി ജനങ്ങളെ ഭയപ്പെടുത്തി കുടിയിറക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കിഡ്സൺ കോർണറിൽ ബി.ജെ.പി സംഘടിപ്പിച്ച കെ. റെയിൽ വിരുദ്ധ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തെ പ്രതിസന്ധിയിലാക്കുന്ന പദ്ധതി നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തും. കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് . ഇതിന് ഒന്നേകാൽ കോടിയോളം രൂപ ചെലവ് വരും. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. കോടികൾ കമ്മീഷൻ പറ്റാനാണ് ശ്രമം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വ്യക്തതയും സർക്കാരിനില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിഞ്ഞ് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ലാ പ്രഭാരി അഡ്വ.ശ്രീകാന്ത്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകഷ്ണൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് മാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി സുധീർ, ടി.ബാലസോമൻ, കെ.പി.വിജയലക്ഷ്മി, രാമദാസ് മണലേരി, ടി.വി.ഉണ്ണികൃഷ്ണൻ, അജയ് നെല്ലിക്കോട്, എൻ.പി.രാമദാസ്, പ്രശോഭ് കോട്ടുളി, അനുരാധ തായാട്ട്, ഷൈനി ജോഷി, വി.കെ.ജയൻ, ടി.ചക്രായുധൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പി.പി.മുരളി, എസ്.സി.മോർച്ച ജില്ലാ പ്രസിഡന്റ് മധുപുഴയരികത്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement