ട്രെയിനുകൾ പഴയപടി,​ ജനറൽ കോച്ചില്ല

Sunday 21 November 2021 11:58 PM IST

തിരുവനന്തപുരം: കൊവിഡ് കാരണം സ്‌പെഷ്യൽ സർവീസുകളാക്കിയ ട്രെയിനുകളെല്ലാം ഇന്നലെ മുതൽ പഴയതുപോലെ ഓടിത്തുടങ്ങിയെങ്കിലും ജനറൽ കോച്ചുകൾക്ക് കാത്തിരിക്കേണ്ടിവരുമെന്ന് റെയിൽവേ. സ്‌പെഷ്യൽ ട്രെയിനുകളാക്കിയവയിലെ ജനറൽ കോച്ചുകൾ കൊവിഡിനെ തുടർന്ന് റിസർവിഡാക്കിയിരുന്നു. ഇത് തുടരുന്നതാണ് ജനറൽ കോച്ചുകൾക്ക് തിരിച്ചടിയായത്. ടിക്കറ്റ് നിരക്കും കൊവിഡിന് മുമ്പത്തെ സ്ഥിതിയിലെത്തി.

ദക്ഷിണ റെയിൽവേ ഡിവിഷനുകളിൽ നിന്ന് പുറപ്പെടുന്ന 314 ട്രെയിനുകൾ പഴയതുപോലെ ഓടിത്തുടങ്ങിയതോടെ ഇവയിലെ ടിക്കറ്റ് നിരക്കും മുമ്പത്തെ സ്ഥിതിയിലെത്തി. എന്നാൽ ഇൗ ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാരും ജനറൽ ടിക്കറ്റ് യാത്രക്കാരും കോച്ചുകൾ ഡീറിസർവ്വ് ചെയ്യണം.

ഇത് ഘട്ടം ഘട്ടമായി പൂർത്തിയാകുമ്പോഴേ സർവീസുകൾ പൂർണമായി പഴയപടിയാവൂ. പകൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്കാണ് മുൻഗണന. വേണാട്, വഞ്ചിനാട്, ഇന്റർസിറ്റി, തുടങ്ങിയ പത്തോളം ട്രെയിനുകൾ രണ്ടുഘട്ടങ്ങളിലായി ഡീറിസർവ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും.

Advertisement
Advertisement