സംവിധായകൻ ഫാസിലിന്റെ ഭാര്യാമാതാവ് മറിയം ബീവി
Monday 22 November 2021 12:02 AM IST
ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ ഭാര്യ റോസീനയുടെ മാതാവും ചങ്ങനാശേരി പഴയ പറമ്പിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യയുമായ മറിയം ബീവി (82) നിര്യാതയായി. മറ്റ് മക്കൾ: റുബീന, ഉൽഫത്, ആശിഫ. മരുമക്കൾ: ഷാജഹാൻ, ഷാഹിദ്, സുലൈമാൻ. മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.