പാരീസിൽ മെസിയുടെ ഫസ്റ്റ് ഗോൾ

Monday 22 November 2021 12:04 AM IST

പാരീസ്: ഫ്രഞ്ച് ലീഗിൽ ലയണൽ മെസി ആദ്യ ഗോൾ നേടിയ മത്സരത്തിൽ നാന്റെസിനെ ഒന്നിനെതിരേ മൂന്നു ഗോളിന് തകർത്ത് പി.എസ്.ജി. 87-ാം മിനിട്ടിൽ എംബാപ്പെയുടെ പാസിൽനിന്നുള്ള മനോഹരമായ ഒരു ഗോളിലൂടെയാണ് മെസി ഫ്രഞ്ച് ലീഗിലെ അക്കൗണ്ട് തുറന്നത്.