കേരള ഫീഡ്സ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
Monday 22 November 2021 12:15 AM IST
തൊടിയൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കല്ലേലിഭാഗം കേരള ഫീഡ്‌സിൽ ഡിസംബർ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മൂന്നു വർഷം മുമ്പ് കലാവധി അവസാനിച്ച തൊഴിൽകരാർ പുതുക്കുക, ഫാക്ടറിക്ക് വേണ്ടി വസ്തു വിട്ടുനൽകിയ തൊഴിലാളികളുൾപ്പടെയുള്ള മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, പ്രൊഡക്ഷൻ ഇൻസെന്റീവ്, ഗ്രാറ്റ് വിറ്റി എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് . പണിമുടക്ക് വിശദീകരിക്കാനായി ഇന്നലെ രാവിലെ ഫാക്ടറിപ്പടിക്കൽ ചേർന്ന യോഗത്തിൽ കുറ്റിയിൽ ജലീൽ, കടത്തൂർ മൻസൂർ, എം.എസ്. ഷൗക്കത്ത്, രാജശേഖരൻ, ആർ.പ്രസന്നൻ, റെജി ഫോട്ടോപാർക്ക്, ദിവാകരൻ, രാജൻപിള്ള, അഡ്വ. പി.സുരൻ, എ.എ.അസീസ്, മോഹനൻ പിള്ള, സുധീഷ് കുമാർ, പി.സുഭാഷ്, സുനിൽകുമാർ, രഘു, മോഹനൻ, സുരേഷ് എന്നിവർ സംസാരിച്ചു.