ഹലാൽ വിഷയം: സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി, ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ്

Monday 22 November 2021 4:34 AM IST

തിരുവനന്തപുരം: ഹലാൽ വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി ഫേസ് ബുക്ക് പോസ്റ്രിട്ട സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി. പിന്നാലെ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ. 'ഹിന്ദുവിനും ക്രിസ്താനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാൽ നല്ലത്. ഒരു സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതി, പക്ഷേ, അതുവഴി പട്ടിണിയിലാവുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടത്' എന്നാണ് സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചത്. അതോടെ അത് ബി.ജെ.പി നിലപാടിന് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായി. തുടർന്ന്

ഹലാൽ വിഷയത്തിൽ പാർട്ടി നിലപാട് കടുപ്പിച്ചും വ്യക്തമാക്കിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ രംഗത്തെത്തി.

ഹലാലിനെ കുറിച്ച് പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്ന് സുധീർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. പാർട്ടിയുടെ ഭാരവാഹികൾ വ്യക്തിപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അത് പാർട്ടി നിലപാടുമായി ചേർന്ന് പോകുന്നതാവണം. അല്ലാത്തപക്ഷം അത് പാർട്ടി പരിശോധിക്കും. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നാണ് പാർട്ടി നിലപാട്. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നൽകി കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. അതിനുവേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണ്. ആ തീവ്രവാദ സംഘടനകൾക്ക് ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സുധീർ പറഞ്ഞു. തുടർന്നാണ് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചത്. അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയ്ക്കാണ് ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ന് സന്ദീപ് വാര്യർ പിന്നീട് പറഞ്ഞു.

ഹ​ലാ​ലി​ന് ​പി​ന്നി​ൽ​ ​മ​ത​തീ​വ്ര​വാദ
അ​ജ​ണ്ട​:​ ​കെ.​ ​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട് ​:​ ​ഹ​ലാ​ൽ​ ​സം​സ്‌​കാ​രം​ ​ഉ​ണ്ടാ​ക്കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​മ​ത​ ​തീ​വ്ര​വാ​ദ​ ​അ​ജ​ണ്ട​യു​ണ്ടെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ.​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​യും​ ​വ​സ്ത്ര​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ക്കാ​ൻ​ ​മ​ത​ ​തീ​വ്ര​വാ​ദി​ക​ൾ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ഇ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ക്ക​ണം.
കേ​ര​ള​ത്തി​ലെ​ ​മു​സ്ലിം​ ​സ​ഹോ​ദ​ര​ന്മാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​തി​നും​ ​ജീ​വി​തം​ ​ക​രു​പ്പി​ടി​പ്പി​ച്ച​തി​നും​ ​നീ​ണ്ട​ ​വ​ർ​ഷ​ത്തെ​ ​പ​ഴ​ക്ക​മു​ണ്ട്.​ ​ഹ​ലാ​ൽ​ ​ഹോ​ട്ട​ലു​ക​ൾ​ ​വ​ന്ന​തി​ന് ​പി​ന്നി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ക്കാ​നും​ ​മ​ത​പ​ര​മാ​യി​ ​ത​മ്മി​ല​ടി​പ്പി​ക്കാ​നും​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നും​ ​ശ്ര​മി​ക്കു​ന്ന​ ​ശ​ക്തി​ക​ളാ​ണ്.​ ​ഹ​ലാ​ൽ​ ​ഹോ​ട്ട​ലു​ക​ൾ​ ​ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല.
തീ​വ്ര​വാ​ദ​ ​സ്വ​ഭാ​വ​മു​ള്ള​ ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​ആ​ശ​ങ്ക​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യെ​ ​അ​റി​യി​ക്കും.​ ​പാ​ല​ക്കാ​ട്ടെ​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​കൊ​ല​പാ​ത​കം​ ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടും.​ ​കൊ​ല​പാ​ത​കം​ ​ക​ഴി​ഞ്ഞ് ​ഒ​രാ​ഴ്ച​യാ​യി​ട്ടും​ ​കേ​ര​ള​ ​പൊ​ലീ​സി​ന് ​ഒ​രു​തു​മ്പും​ ​കി​ട്ടി​യി​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ​അ​വി​ശ്വ​സ​നീ​യ​മാ​ണ്.​ ​കേ​ര​ള​ ​പൊ​ലീ​സ് ​മ​ത​ഭീ​ക​ര​വാ​ദ​ ​ശ​ക്തി​ക​ളെ​ ​സ​ഹാ​യി​ക്കു​ക​യാ​ണ്.
കെ.​ ​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​ബി.​ജെ.​പി​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്.​ ​ബി​നീ​ഷ് ​കോ​ടി​യേ​രി​യു​ടെ​ ​കേ​സി​ൽ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ചാ​ൽ​ ​മ​റു​പ​ടി​ ​പ​റ​യും.​ ​കേ​സി​ലെ​ ​പ്ര​തി​ ​പ​റ​യു​ന്ന​തി​ന് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

ഹ​ലാ​ൽ​ ​സ​മ്പ്ര​ദാ​യ​വും​ ​
ബോ​ർ​ഡുംനി​രോ​ധി​ക്ക​ണം​:​ ​പി.​ ​സു​ധീർ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ ​ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​ ​ഹ​ലാ​ൽ​ ​സ​മ്പ്ര​ദാ​യ​വും​ ​ബോ​ർ​ഡും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​സു​ധീ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മു​ത്ത​ലാ​ഖ് ​പോ​ലൊ​രു​ ​ദു​രാ​ചാ​ര​മാ​ണ് ​ഹ​ലാ​ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
സ​ന്ദീ​പ് ​വാ​ര്യ​രു​ടെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​സു​ധീ​ർ​ ​പാ​ർ​ട്ടി​ ​നി​ല​പാ​ടി​നെ​തി​രെ​ ​ആ​രെ​ങ്കി​ലും​ ​പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement