പൊലീസ് ഉത്തരം പറയണം : സുരേഷ്‌ഗോപി

Monday 22 November 2021 4:40 AM IST
സഞ്ജിത്തിന്റെ വീട് സുരേഷ് ഗോപി എം.പി സന്ദർശിച്ചപ്പോൾ

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലക്കേസിൽ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ്‌ഗോപി എം.പി. എലപ്പുള്ളിയിലെ സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം നടത്തി പ്രതികൾ രക്ഷപ്പെട്ട പാതകളിലൊന്നും നിരീക്ഷണമില്ലായിരുന്നു. വിവരം പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉത്തരം പറഞ്ഞേ മതിയാകൂ. സാമൂഹിക അനീതിയാണ് നടക്കുന്നത്. . പൊലീസുകാർ മനുഷ്യരാവാൻ ശ്രമിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.