സർവേയ്ക്കെതിരെ മന്നം സാംസ്‌കാരിക സമിതി

Monday 22 November 2021 4:44 AM IST

തിരുവനന്തപുരം: സാമൂഹിക സാമ്പത്തിക സർവേ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ വഞ്ചിക്കാനുള്ള സർക്കാർ നടപടിയാണെന്ന് മന്നം സാംസ്‌കാരിക സമിതി സംസ്ഥാന നേതൃയോഗം. ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സംരക്ഷണം മുന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്നതിൽ സർക്കാർ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന സർവേ. ഇതിനെതിരെ മുന്നാക്ക സമുദായത്തിലെ ഭൂരിപക്ഷം സംഘടനകളുടെയും ഏകോപന സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ പ്രൊഫ.എൻ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, ചവറ സുരേന്ദ്രൻപിള്ള, പ്രൊഫ.പി.ആർ.പിഷാരടി, വി.ജെ.ഉണ്ണികൃഷ്‌ണൻ നായർ, പി.എം.തങ്കം വയനാട്, പ്രൊഫ.സതീദേവി, എസ്.ജി.ശിവകുമാർ പത്തനാപുരം, അഡ്വ.രാധാകൃഷ്‌ണൻ, എൻ.വിജയൻ നായർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement