ആദിശങ്കരയിൽ പ്രവേശനോത്സവം

Tuesday 23 November 2021 12:26 AM IST

കാലടി: എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ നടപ്പാക്കണമെന്ന് പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന. ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ ബിടെക്ക് പ്രവേശനോത്സവം ഉപനയന 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷനായി. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ, ഡോ: ജേക്കബ് ജോർജ്, വി. കേശവദാസ്, പ്രിൻസിപ്പൽ ഡോ:വി.സുരേഷ് കുമാർ, സ്ക്വാഡ്രൽ ലീഡർ വർഷ കുക്ക്റേത്തി, പ്രൊഫ.പി.അനിത, ട്രെയിനർ മോൻസി വർഗീസ് തുടങ്ങിയർ സംസാരിച്ചു. ഉന്നത വിജയികളെയും ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയവരെയും ആദരിച്ചു.

Advertisement
Advertisement