റയലിന് വിജയം,ഒന്നാമത്

Monday 22 November 2021 10:36 PM IST

മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ഗ്രനാഡയെ കീഴടക്കിയ റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാമതെത്തി. 19-ാം മിനിട്ടിൽ അസെൻഷ്യോ,25-ാം മിനിട്ടിൽ നാച്ചോ,56-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ,76-ാം മിനിട്ടിൽ മെൻഡി എന്നിവരാണ് റയലിനായി സ്കോർ ചെയ്‌തത്.

‌ വിജയത്തോടെ റയലിന് 13 കളികളിൽ നിന്ന് 30 പോയിന്റായി. 14 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി റയൽ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്.

Advertisement
Advertisement