സ്‌കൂൾ കലാ, കായിക മേള ഒഴിവാക്കിയേക്കും

Tuesday 23 November 2021 12:59 AM IST

തിരുവനന്തപുരം: കൊവിഡ് പൂർണമായി ഒഴിയാത്തതിനാൽ ഇത്തവണയും സംസ്ഥാന സ്‌കൂൾ കലോത്സവവും കായികമേളയും ഒഴിവാക്കിയേക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മേളകൾ നടത്തുക പ്രായോഗികമല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. 15,000 കുട്ടികളാണ് കലാകായിക മത്സരങ്ങളിൽ സാധാരണ പങ്കെടുക്കാറുള്ളത്. ഉപജില്ല, ജില്ലാതലത്തിൽ നടത്തിയ ശേഷമേ സംസ്ഥാന തലത്തിൽ നടത്താനുമാകൂ. അദ്ധ്യയന വർഷത്തിന്റെ ഭൂരിഭാഗവും കൊവിഡ് അപഹരിച്ചു. ശേഷിക്കുന്ന ദിവസം കൊണ്ട് കുട്ടികളെ പരീക്ഷകൾക്ക് സജ്ജരാക്കണം. അതിനിടെ കലാ,​ കായിക മേള പ്രായോഗിഗമല്ല.

2019 നവംബറിലാണ് സംസ്ഥാനത്ത് അവസാനമായി സ്‌കൂൾ കാലാ,​ കായിക മേള നടന്നത്. സംസ്ഥാ കലോത്സവം കാസർകോട്ടും കായികമേള കണ്ണൂരുമായിരുന്നു. 61-ാമത് സ്‌കൂൾ കലോത്സവം കൊല്ലത്ത് നടത്താനാണ് അന്നു തീരുമാനിച്ചത്.

Advertisement
Advertisement