ദത്ത് വിവാദം:സാമ്പിളെ‌ടുത്തു, ഡി.എൻ.എ ഫലം ഉടൻ

Tuesday 23 November 2021 12:00 AM IST

തിരുവനന്തപുരം: വിവാദമായ ദത്തു കേസിൽ,ആന്ധ്രയിൽ നിന്നു തിരിച്ചുകൊണ്ടുവന്ന കുഞ്ഞിന്റെയും അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിച്ചതോടെ ഫലം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇന്നു വൈകിട്ടോ നാളെ രാവിലേയോ ഫലം അറിയാനാകും.

പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിലെ വിദഗ്ദ്ധർ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്ന കുന്നുകുഴി നിർമ്മല ശിശുഭവനിലെത്തി സാമ്പിൾ ശേഖരിക്കുകയായിരുന്നു.ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയും അജിത്തും പൂജപ്പുരയിലെ സ്ഥാപനത്തിലെത്തി സാമ്പിൾ നൽകി.

ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്.ഫലം വെൽഫയർ കമ്മിറ്റിക്ക് ആയിരിക്കും കൈമാറുന്നത്. അവിടെനിന്ന് കോടതിയെ അറിയിക്കും. അനുപമ കുടുംബകോടതിയിൽ നൽകിയ കേസ് 30നാണ് പരിഗണിക്കുന്നത്.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിലാണ് കുഞ്ഞിനെ നിർമ്മല ശിശുഭവനിൽ പാർപ്പിച്ചിരിക്കുന്നത്.

അട്ടിമറി സംശയിച്ച് അനുപമ

തന്റെ കുഞ്ഞിന്റെ രക്ത സാമ്പിളാണ് എടുത്തതെന്ന് ഉറപ്പില്ലെന്ന വാദവുമായി അനുപമ. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിൽ ഉള്ളവർക്ക് കുഞ്ഞിനെ തിരിച്ചറിയില്ല. ചൈൽഡ് വെൽഫെയൽ കമ്മിറ്റി കാണിക്കുന്ന കുഞ്ഞിന്റെ സാമ്പിളാണ് അവർ എടുക്കുന്നത്. എടുത്തത് തന്റെ കുഞ്ഞിന്റെയാണോയെന്ന് ഉറപ്പില്ല. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല.ഫോട്ടോകൾ എടുത്തെങ്കിലും സാമ്പിൾ എടുക്കുന്ന ഫോട്ടോയെടുത്തെന്ന് ഉറപ്പില്ല.

എന്തുകൊണ്ട് മൂന്നു പേരുടേയും സാമ്പിൾ ഒരുമിച്ച് എടുത്തില്ല. കുട്ടിയെ ലഭിച്ചാലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരും.


പരിശോധന സുതാര്യം:

മന്ത്രി വീണാ ജോർജ്


ഡി.എൻ.എ പരിശോധന സുതാര്യമാണെന്നും അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ സാധിക്കുമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാനാണ് മുൻഗണന. അന്തിമ കാര്യങ്ങൾ കോടതി തീരുമാനിക്കും. ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാൻ നേരത്തെ ലൈസൻസ് അനുവദിച്ചിട്ടുണ്ട്.മന്ത്രി എന്ന നിലയിൽ എഴുതിത്തന്ന പരാതി പോലും ഇല്ലാതെയാണ് ഇടപെട്ടത്.

വിഷയത്തിന്റ ഗൗരവം മനസിലാക്കി വനിതാ ശിശുവികസന വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അന്വേഷണത്തിന് വനിതാ ശിശുവികസന ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഈ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വാ​ത്സ​ല്യ​ക്ക​ണ്ണീ​രോ​ടെ​ ​ആ​ന്ധ്ര​ ​ദ​മ്പ​തി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ദ​ത്തെ​ടു​ത്ത​ ​കു​ഞ്ഞി​നെ​ ​ഉ​ള്ളു​ ​നു​റു​ങ്ങു​ന്ന​ ​നൊ​മ്പ​രം​ ​കാ​ട്ടാ​തെ​ ​പു​ത്ത​ൻ​ ​ഉ​ടു​പ്പ​ണി​യി​ച്ച് ​ക​മ്പി​ളി​ ​പു​ത​പ്പു​ചൂ​ടി​ ​സ്നേ​ഹാ​ശ്രു​ക്ക​ളോ​ടെ​ ​ആ​ന്ധ്ര​ ​ദ​മ്പ​തി​ക​ൾ​ ​കൈ​മാ​റി​യ​പ്പോൾ
ഏ​റ്റു​വാ​ങ്ങി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ഉ​ള്ളൊ​ന്ന് ​വി​ങ്ങി.​ ​ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ​ ​നി​‌​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​ആ​ന്ധ്ര​യി​ലെ​ ​അ​ദ്ധ്യാ​പ​ക​ ​ദ​മ്പ​തി​ക​ളി​ൽ​ ​നി​ന്ന് ​കു​ഞ്ഞി​നെ​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​പോ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​സം​ഘ​ത്തി​ലു​ള്ള​വ​രു​ടെ​ ​മ​ന​സി​ൽ​ ​നി​ന്ന്വി​കാ​ര​നി​ർ​ഭ​ര​മാ​യ​ ​രം​ഗം​ ​മാ​യു​ന്നി​ല്ല.​ ​എ​ന്നെ​ന്നേ​ക്കു​മാ​യി​ ​വി​ട്ടു​പോ​കു​ന്ന​ ​കു​ഞ്ഞി​നെ​ ​കൈ​മാ​റും​ ​മു​മ്പ് ​ദ​മ്പ​തി​ക​ൾ​ ​ഉ​ച്ചി​ ​മു​ത​ൽ​ ​പാ​ദം​വ​രെ​ ​മാ​റി​ ​മാ​റി​ ​പ​ല​വ​ട്ടം​ ​ചും​ബി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​ശ്വാ​സ​ ​വാ​ക്കു​ക​ൾ​ ​പ​റ​ഞ്ഞ് ​അ​വ​രു​ടെ​ ​സ​ങ്ക​ടം​ ​കു​റ​യ്ക്കാ​ൻ​ ​ശ്ര​മി​ച്ചു.
ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ചി​ലെ​ ​ര​ണ്ട് ​എ​സ്.​ഐ​മാ​രും​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​ ​ഉ​ദ്യോ​ഗ​സ്ഥ​യു​മാ​ണ് ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​നാ​ലു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​അ​ദ്ധ്യാ​പ​ക​ദ​മ്പ​തി​ക​ൾ​ ​കു​‍​ഞ്ഞി​നെ​ ​ദ​ത്തെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​സെ​ൻ​ട്ര​ൽ​ ​അ​ഡോ​പ്ഷ​ൻ​ ​റി​സോ​ഴ്സ് ​ഏ​ജ​ൻ​സി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​കാ​ത്തി​രി​പ്പി​നും​ ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​ ​നൂ​ലാ​മാ​ല​ക​ൾ​ക്കു​മൊ​ടു​വി​ൽ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഓ​ഗ​സ്റ്റ് ​ഏ​ഴി​നാ​ണ് ​കു​ഞ്ഞി​നെ​ ​ല​ഭി​ച്ച​ത്.​ ​കു​ട്ടി​യെ​ ​ദ​ത്തെ​ടു​ത്ത​ശേ​ഷം​ ​മ​റ്റൊ​രു​ ​സ്ഥ​ല​ത്തേ​ക്ക് ​താ​മ​സം​ ​മാ​റ്റി.​ ​ജീ​വി​ത​ത്തി​ന്റെ​ ​ന​ല്ല​ ​നാ​ളു​ക​ൾ​ ​സ്വ​പ്നം​ ​ക​ണ്ട​ ​അ​വ​ർ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്
കു​ട്ടി​യെ​ ​കൈ​മാ​റ​ണ​മെ​ന്ന​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​യു​ടെ​ ​സ​ന്ദേ​ശ​മെ​ത്തി​യ​ത്.​ ​കു​ഞ്ഞി​നു​വേ​ണ്ടി​ ​മാ​താ​വ് ​അ​നു​പ​മ​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​വും​ ​കേ​സും​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​റി​ഞ്ഞ​തോ​ടെ​ ​കു​ട്ടി​യെ​ ​തി​രി​കെ​ ​ന​ൽ​കാ​ൻ​ ​മാ​ന​സി​ക​മാ​യി​ ​ത​യ്യാ​റെ​ടു​ത്തു​ ​തു​ട​ങ്ങി.കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വി​ല്ലാ​തെ​ ​കു​ട്ടി​യെ​ ​കൈ​മാ​റി​യാ​ൽ​ ​നി​യ​മ​പ്ര​ശ്നം​ ​ഉ​ണ്ടാ​കു​മോ​യെ​ന്ന് ​ദ​മ്പ​തി​ക​ൾ​ ​ആ​രാ​ഞ്ഞു.​ ​കോ​ട​തി​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ദ​മ്പ​തി​ക​ളെ​ ​അ​റി​യി​ച്ചു.​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​കൂ​ടാ​തെ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​ ​പ്ര​തി​ക​രി​ച്ച​ത്.​ ​വീ​ണ്ടും​ ​മ​റ്റൊ​രു​ ​ദ​ത്തി​ന് ​അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ദ​മ്പ​തി​ക​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ല​ഭി​ച്ചേ​ക്കും.

ശി​ശു​ക്ഷേ​മ​ ​സ​മി​തി​യ്ക്കെ​തി​രാ​യ​ ​പ്ര​ച​ര​ണം​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​തം​-​ ​ഡോ.​ ​ഷി​ജു​ഖാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​യ്ക്കെ​തി​രെ​ ​ചി​ല​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​ണെ​ന്ന് ​സ​മി​തി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ഷി​ജു​ഖാ​ൻ​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​ആ​ക്ട് 2015​ ​സെ​ക്ഷ​ൻ​ 41​ ​പ്ര​കാ​രം​ ​സ്പെ​ഷ്യ​ലൈ​സ്ഡ് ​അ​ഡോ​പ്ഷ​ൻ​ ​ഏ​ജ​ൻ​സി​ക്കു​ള്ള​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മി​തി​ക്കു​ണ്ട്.​ 2017​ ​മു​ത​ൽ​ ​സ​മി​തി​ ​അ​നു​മ​തി​ ​ഇ​ല്ലാ​തെ​യാ​ണ് ​സ്ഥാ​പ​നം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന​ ​പ്ര​ചാ​ര​ണം​ ​വാ​സ്ത​വ​ ​വി​രു​ദ്ധ​മാ​ണ്.​

Advertisement
Advertisement