റേഷൻ കാർഡ് അപേക്ഷ നൽകാനും പെട്ടി!

Tuesday 23 November 2021 11:15 PM IST

തിരുവനന്തപുരം: റേഷൻ കാർ‌ഡുമായി ബന്ധപ്പെട്ട അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ നിക്ഷേപിക്കാം.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ, സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കുന്നതിനും ഡ്രോപ് ബോക്സ് ഉപയോഗിക്കാം. ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്‌പെക്ടർമാർക്കായിരിക്കും.
ഓരോ ആഴ്ചയുടെയും അവസാന പ്രവൃത്തി ദിവസം റേഷനിംഗ് ഇൻസ്‌പെക്ടർമാർ റേഷൻ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സ് തുറന്ന് റേഷൻ കാർഡിനെ സംബന്ധിച്ച അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിലും സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ എ.ആർ.ഡി തലത്തിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിക്കും കൈമാറും.

Advertisement
Advertisement