അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു

Tuesday 23 November 2021 11:34 PM IST

തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, എം.പാനൽ ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്താൻ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മറ്റ് സംഘടനകളുമായി ആലോചിച്ച് തീയതി പ്രഖ്യാപിക്കും. പണിമുടക്കിന് മുന്നോടിയായി ഡിസം. 1, 2, 3 തീയതികളിൽ മേഖലാജാഥകൾ നടക്കും. പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ, ട്രഷറർ പി.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.സന്തോഷ് എന്നിവർ സംസാരിച്ചു.