ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം പുനഃക്രമീകരിച്ചു

Wednesday 24 November 2021 12:17 AM IST

പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയിൽ ചേർന്ന ട്രാഫിക് ക്രമീകരണ കൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം കെൽട്രോൺ പ്രതിനിധികളുമായി ബന്ധപ്പെട്ടത്. കെൽട്രോൺ ഉദ്യോഗസ്ഥർ പൊന്നാനിയിലെത്തിയാണ് ആവശ്യമായ ക്രമീകരണം നടത്തിയത്. ചമ്രവട്ടം ജംഗ്ഷനിലെ പൊന്നാനി കുറ്റിപ്പുറം ഭാഗത്തേക്കുള്ള സിഗ്നലുകളുടെ സമയദൈർഘ്യം 15 സെക്കന്റുകളായിരുന്നു. ഇത് 25 സെക്കന്റായി പുനഃക്രമീകരിച്ചിട്ടുള്ളത്.

Advertisement
Advertisement