നാനോറെയിൽ പ്രോജക്ട്: എൽദോജോസഫിന് അംഗീകാരം

Thursday 25 November 2021 12:45 AM IST
നാനോ റെയിൽ പദ്ധതി രേഖയുമായി എൽദോ ജോസഫ്

പെരുമ്പാവൂർ: റെയിൽ പാളത്തിന് ഇരുവശവും കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് അതിനു മുകളിലൂടെ ഓടിക്കാവുന്ന നാനോറെയിൽ സംവിധാനത്തെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കിയ യുവാവിന് അംഗീകാരം. 70 % കാഴ്ചവൈകല്യമുള്ള രായമംഗലം വട്ടക്കാട്ട് എൽദോ ജോസഫാണ് പ്രോജക്ട് തയ്യാറാക്കി കെ.റെയിൽ അടക്കമുള്ള വകുപ്പുകൾക്ക് സമർപ്പിച്ചത്. പ്രോജക്ട് മികച്ചതാണെന്ന് വ്യക്തമാക്കി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനിൽനിന്ന് എൽദോയ്ക്ക് കത്തുലഭിച്ചു.

ചെറിയ മാതൃകയിലുള്ള ആഡംബര ട്രെയിനിന്റേതാണ് പ്രോജക്ട്. കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് മുകളിൽ ബീമുകൾവഴി ബന്ധിപ്പിക്കും. ഇതിനുമുകളിൽ റെയിൽപാളം നിർമിച്ചു ട്രെയിൻ ഓടിക്കുന്നതാണ് പദ്ധതി. പില്ലറുകളിൽ നിർമിക്കുന്നതിനാൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല. റെയിൽവേ സ്റ്റേഷൻ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യമുള്ളതിനാൽ ചെലവ് കുറവായിരിക്കുമെന്ന് എൽദോ ജോസഫ് പറഞ്ഞു. ഐ.ടി.ഐ, ഡി.സി.എ യോഗ്യതയുണ്ട് ഈ നൽപത്തിയെട്ടുകാരന്.

Advertisement
Advertisement