ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴ
Thursday 25 November 2021 2:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ ഒറ്രപ്പെട്ട ശക്തമായ മഴയും വടക്കൻ ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴയും ലഭിക്കും. ഇന്ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെങ്കിലും കേരളത്തെ നേരിട്ട് ബാധിക്കില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.