ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിൽ

Wednesday 24 November 2021 10:15 PM IST

മഡ്ഗാവ് : ഐ.എസ്.എല്ലിൽ കേരളബ്ളാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ.ആദ്യ മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് രണ്ടിനെതിരെ നാലുഗോളുകൾക്ക് എ.ടി.കെ മോഹൻ ബഗാനോട് തോറ്റിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യ മത്സരത്തിൽ ബെംഗളുരു എഫ്.സി തോൽപ്പിച്ചതും ഇതേ സ്കോറിനാണ്.ആദ്യ മത്സരത്തിൽ പരിക്കേറ്റ ബ്ളാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി രാഹുൽ ഇന്ന് കളിക്കില്ല. രാത്രി 7.30 മുതൽ സ്റ്റാർസ്പോർട്സിൽ

ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബെംഗളുരു എഫ്.സിയെ തോൽപ്പിച്ചു.ഒഡിഷയ്ക്ക് വേണ്ടി യാവി രണ്ട് ഗോളുകളും കബേറ ഒരു ഗോളും നേടി

Advertisement
Advertisement