ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നാല് തസ്തികകൾ

Wednesday 24 November 2021 10:49 PM IST

തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്റ്റഡീസിൽ ഡയറക്ടർ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കുമെന്ന് മന്ത്രിസഭായോഗം. ലാൻഡ് റവന്യു വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും മാർച്ച് 31വരെ തുടർച്ചാനുമതിയിൽ പ്രവർത്തിച്ചു വരുന്നതുമായ 1,244 താത്ക്കാലിക തസ്തികകൾ ഏപ്രിൽ ഒന്ന് മുതൽ സ്ഥിരം തസ്തികകളാക്കും.

ഹർഷദ്.വി.ഹമീദിനെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ കേസുകൾ വാദിക്കുന്നതിനുള്ള സ്റ്റാൻഡിംഗ് കൗൺസിലായി നിയമിക്കും. കേരള കരകൗശല വികസന കോർപ്പറേഷന് കേരള ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതിന് ആവശ്യമായ 5 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിക്കും.