ജവഹർ ബാലജന മഞ്ച് യൂണിറ്റ് കമ്മിറ്റിയായി

Thursday 25 November 2021 12:12 AM IST
ജവഹർ ബാലജനമഞ്ച് യൂണിറ്റ് അംഗങ്ങൾ

കുറ്റ്യാടി: ഊരത്ത്‌ എടക്കാട് ജവഹർ ബാലജനമഞ്ച് യൂണിറ്റ് കമ്മിറ്റിയുടെ ഉദ്ഘാടനം ഖത്തർ ഇൻകാസ് ജനറൽ സെക്രട്ടറി വി.കെ സുധീർ നിർവഹിച്ചു. ചടങ്ങിൽ മഞ്ച് ജില്ലാ കോ ഓർഡിനേറ്റർ പി.പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. അമ്മദ് പരുതാണ്ടി അദ്ധ്യക്ഷനായിരുന്നു. എ.കെ. ഷാജു, എ.പി.മുഫാസ്, ജിയാദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി വി.കെ അനുപ്രിയ (പ്രസിഡന്റ് ), എ.കെ. അവിഷ്‌ണ, എൻ.കെ.തേജാലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), വി.കെ. ദേബാശിഷ് (ജനറൽ സെക്രട്ടറി), വി.കെ.അഷ്‌മിയ, എ.കെ.അനുനന്ദ, എ.കെ.അശ്വനാഷാജി (സെക്രട്ടറിമാർ), ആർ.എസ്. ശ്രീലക്ഷ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement