കത്തോലിക്ക ബാവയ്ക്ക് സ്വീകരണം 27ന്
Thursday 25 November 2021 12:28 AM IST
കൊല്ലം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവയ്ക്ക് 27ന് ഉച്ചയ്ക്ക് 2ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2.30ന് പൊതുസമ്മേളനം കൊട്ടാരക്കര, പുനലൂർ ഭദ്റാസനം ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്റഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സഖറിയ മാർ അന്തോണിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ. സോളു കോശി രാജു, മെത്രാസന കൗൺസിൽ അംഗങ്ങളായ ഫാ. വി.ജി. കോശി വൈദ്യൻ, ജോൺസൺ പണിക്കർ, ജോർജ്ജ് തോമസ് നെല്ലിപ്പിള്ളിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.