രജതജൂബിലി ആഘോഷം; ഒറ്റപ്പാലം യൂണിയന് വിപുലമായ പരിപാടികൾ

Thursday 25 November 2021 1:25 AM IST
ഒറ്റപ്പാലം താലൂക്ക് യൂണിയൻ യോഗം പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം യൂണിയനും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ 5ന് ചേർത്തലയിൽ നടക്കുന്ന രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഒറ്റപ്പാലം താലൂക്ക് യൂണിയനും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം വാണിയംകുളം മാളുട്ടി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടത്തുക.

ഇതിന്റെ ആലോചനാ യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സി.സി. ജയൻ, ബി. വിജയകുമാർ, സി. സതീശൻ, സുരേഷ് കുമാർ, കെ. കണ്ണൻ, കെ. ദാസൻ, എ. സ്വയം പ്രഭ എന്നിവർ സംസാരിച്ചു.

Advertisement
Advertisement