അതിവേഗ റെയിൽ: കേരളത്തെ രണ്ടാക്കുന്ന മതിലുകളില്ല

Thursday 25 November 2021 2:06 AM IST

സംരക്ഷണ വേലി മാത്രമെന്നും മെട്രോമാന് കെ.ആർ.ഡി.സി.എല്ലിന്റെ മറുപടി

തിരുവനന്തപുരം: തിരുവനന്തപുരം -കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ) അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഫാസ്റ്റ്ട്രാക്ക് പദ്ധതിയാണെന്ന് കെ.ആർ.ഡി.സി.എൽ എം.ഡി വി.അജിത്കുമാർ അറിയിച്ചു. കേരളത്തിന്റെ തെക്കു വടക്ക് നാലു മണിക്കൂറിൽ യാത്ര ചെയ്യാനാവുന്ന സിൽവർലൈൻ ട്രെയിൻ യാത്രാ സൗകര്യം മെച്ചപ്പെടുത്താനുള്ള ബദൽ മാർഗമാണ്.

കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകൾ നിർമിക്കില്ല. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ചു കടക്കാം.. വായ്പാ നടപടികൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. റെയിൽവേ ബോർഡ് ചെയർമാൻ കൂടി പങ്കെടുത്ത യോഗത്തിലാണ് തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി സിൽവർലൈൻ നിർമ്മിക്കാൻ തീരുമാനിച്ചത്. തിരൂർ മുതൽ തിരുവനന്തപുരം വരെ അനേകം വളവുകളുള്ളതിനാൽ സമാന്തരപാത സാദ്ധ്യമല്ലാത്തതിനാലാണ് പുതിയ പാത . ഭാവിയിൽ കേരളത്തിൽ പുതിയ റെയിൽവേ ലൈനുകൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

വെ​ള്ള​പ്പൊ​ക്കം
ഉ​ണ്ടാ​ക്കി​ല്ല

​ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും​ ​നെ​ൽ​വ​യ​ലു​ക​ളു​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​തൂ​ണു​ക​ളി​ലൂ​ടെ​യാ​ണ് ​പാ​ത​ .
​​നി​ല​വി​ലെ​ ​റെ​യി​ൽ​പാ​ത​യു​ടേ​ത് ​പോ​ലെ​യാ​ണ് ​സി​ൽ​വ​ർ​ലൈ​നി​ന്റെ​ ​മ​ൺ​തി​ട്ട​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​റെ​യി​ൽ​പാ​ള​ങ്ങ​ൾ​ ​കാ​ര​ണം​ ​കേ​ര​ള​ത്തി​ൽ​ ​വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ല​ .
​ച​ര​ക്കു​ലോ​റി​ക​ൾ​ ​കൊ​ണ്ടു​പോ​വാ​നു​ള്ള​ ​റോ​റോ​ ​സം​വി​ധാ​നം​ ​തി​ര​ക്കി​ല്ലാ​ത്ത​ ​സ​മ​യ​ങ്ങ​ളി​ലാ​ണ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ട്രാ​ക്കി​ലെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ​ശേ​ഷ​മു​ള്ള​സ​മ​യ​ത്താ​യി​രി​ക്കും​ ​ഇ​ത്.​ 74​ ​യാ​ത്രാ​വ​ണ്ടി​ക​ൾ​ ​ഓ​ടു​ന്ന​ ​സി​ൽ​വ​ർ​ലൈ​നി​ൽ​ ​ആ​റ് ​ച​ര​ക്കു​വ​ണ്ടി​ക​ൾ​ ​മാ​ത്ര​മാ​ണ് ​ഓ​ടി​ക്കു​ന്ന​ത്.
​ഒ​രു​മാ​സ​ത്തെ​ ​ട്രാ​ഫി​ക് ​സ​ർ​വേ​യി​ലൂ​ടെ​യാ​ണ് 2025​ൽ​ ​പ്ര​തി​ദി​നം​ 80,000​ ​യാ​ത്ര​ക്കാ​രു​ണ്ടാ​വു​മെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.
​പാ​രി​സ്ഥി​തി​കാ​നു​മ​തി​ ​ആ​വ​ശ്യ​മി​ല്ലാ​തി​രു​ന്നി​ട്ടും​ ​ദ്രു​ത​ ​പാ​രി​സ്ഥി​തി​കാ​ഘാ​ത​ ​പ​ഠ​ന​വും​ ​ഭൂ​മി​യു​ടെ​ ​കി​ട​പ്പും​ ​മ​ണ്ണി​ന്റെ​ ​ഘ​ട​ന​യും​ ​പ​ഠി​ക്കാ​ൻ​ ​ജി​യോ​ടെ​ക്നി​ക്ക​ൽ​ ​പ​ഠ​ന​വും​ ​ന​ട​ത്തി.
​ഇ​ര​ട്ട​ ​റെ​യി​ൽ​പ്പാ​ത​ ​നി​ർ​മ്മി​ക്കാ​ൻ​ ​കി​ലോ​മീ​റ്റ​റി​ന് 50​-60​കോ​ടി​ ​ചെ​ല​വു​ണ്ട്.​ ​സി​ൽ​വ​ർ​ലൈ​നി​ന് 120​കോ​ടി​യാ​ണ് ​ചെ​ല​വ്.​ 350​കി.​മീ​ ​വേ​ഗ​ത​യു​ള്ള​ ​ഹൈ​സ്പീ​ഡ് ​റെ​യി​ലി​നാ​ണ് ​കി​ലോ​മീ​റ്റ​റി​ന് 256​ ​കോ​ടി​ ​ചെ​ല​വ്.

Advertisement
Advertisement