അങ്ങനെ ബോർഡ് വയ‌്ക്കാൻ ആണെങ്കിൽ "ഭക്ഷണത്തിന് മതമില്ല" എന്ന് സഖാവ് റഹിം പറഞ്ഞതെന്തിന്? ഉത്തരമുണ്ടോയെന്ന് വെല്ലുവിളിച്ച് ശ്രീജിത്ത് പണിക്കർ

Thursday 25 November 2021 12:18 PM IST

ഹലാൽ ഭക്ഷണ വിവാദത്തിൽ ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹിമിനെ വെല്ലുവിളിച്ച് ശ്രീജിത്ത് പണിക്കർ. ഭക്ഷണത്തിന് മതമില്ല എന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ട് തൊട്ടടുത്ത ദിവസം 'ഹലാൽ ഭക്ഷണം' എന്നെഴുതിയ ഭക്ഷ്യ കൗണ്ടറിൽ നിന്നും ഡിവൈഎഫ്‌ഐ നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചതിനെതിരെയാണ് ശ്രീജിത്ത് രംഗത്തെത്തിയത്. ബോർഡ് വെക്കാൻ ആണെങ്കിൽ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാണെന്നാണ് പണിക്കർ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'സഖാവ് റഹിമിന് മറുപടിയുണ്ടോ?
നവംബർ 23ന് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷൻ എ എ റഹിം ഫേസ്ബുക്കിൽ എഴുതിയത് 'ഭക്ഷണത്തിന് മതമില്ല' എന്നായിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫുഡ് ഫെസ്റ്റിവൽ ചിത്രമാണ് ഇതോടൊപ്പം. ഇതിൽ ഭക്ഷ്യ കൗണ്ടറിൽ കാണുന്നത് 'ഹലാൽ ഭക്ഷണം' എന്നാണ്. അതല്ലാത്ത കൗണ്ടറും ഉണ്ടായിരുന്നിരിക്കാം. മതപരമായ വിശ്വാസങ്ങളും പ്രമാണങ്ങളും പ്രകാരം ഭക്ഷണം തയ്യാറാക്കുന്ന രീതിയാണ് ഹലാൽ. ആ പേരിൽ ഒരു കൗണ്ടർ വെക്കാൻ തീരുമാനിച്ചത് എന്തിനാവും? അങ്ങനെ ബോർഡ് വെക്കാൻ ആണെങ്കിൽ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം ലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബർ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ ഞാൻ മനസ്സിലാക്കേണ്ടത്?'

സഖാവ് റഹിമിന് മറുപടിയുണ്ടോ?

നവംബർ 23ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ എ റഹിം ഫേസ്ബുക്കിൽ എഴുതിയത് "ഭക്ഷണത്തിന് മതമില്ല"...

Posted by Sreejith Panickar on Wednesday, 24 November 2021